Skip to content

തകർപ്പൻ ഫിഫ്റ്റിയോടെ സ്വന്തം റെക്കോർഡ് തിരുത്തികുറിച്ച് സുരേഷ് റെയ്‌ന

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ തകർപ്പൻ ഫിഫ്റ്റിയോടെ സ്വന്തം റെക്കോർഡ് തിരുത്തികുറിച്ച് സുരേഷ് റെയ്‌ന. മത്സരത്തിൽ 42 പന്തിൽ 58 റൺസ് റെയ്ന അടിച്ചുകൂട്ടി. ഇതോടെ ഐ പി എല്ലിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന സ്വന്തം റെക്കോർഡ് റെയ്ന തിരുത്തികുറിച്ചു. ഈ മത്സരത്തിലെ ഫിഫ്റ്റിയടക്കം കൊൽക്കത്തയ്ക്കെതിരെ ഇതുവരെ 818 റൺസ് റെയ്ന നേടിയിട്ടുണ്ട്. ഇതിനുമുൻപ് മുംബൈ ഇന്ത്യൻസിനെതിരെ 803 റൺസ് നേടിയായിരുന്നു ഈ റെക്കോർഡ് റെയ്ന സ്വന്തം പേരിലാക്കിയിരുന്നത്.

ഡൽഹിയ്ക്കെതിരെ 802 റൺസ് നേടിയ വിരാട് കോഹ്ലിയാണ് റെയ്നയ്ക്ക് പുറകിൽ മൂന്നാം സ്ഥാനത്തുള്ളത്. പഞ്ചാബിനെതിരെ 797 റൺസ് നേടിയ ക്രിസ് ഗെയ്ൽ, കൊൽക്കത്തയ്ക്കെതിരെ 762 റൺസ് നേടിയ ഡേവിഡ് വാർണർ എന്നിവരാണ് റെയ്നയ്ക്കും കോഹ്ലിക്കും പുറകിലുള്ളവർ.