Skip to content

വില്ലനായി റബാഡ ; അവസാന പത്ത് റൺസിനിടെ വീണത് ഏഴ് വിക്കറ്റുകൾ

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 39 റൺസിന്റെ തകർപ്പൻ വിജയം. ഡൽഹി ഉയർത്തിയ 156 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് 116 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 106/3 എന്ന ഘട്ടത്തിൽ നിന്നാണ് 116 റൺസെന്ന കുറഞ്ഞ സ്കോറിൽ സൺറൈസേഴ്‌സ് പുറത്തായത്. അവസാന പത്ത് റൺസ് നേടുന്നതിനിടെ ഏഴ് വിക്കറ്റുകളാണ്‌ സൺറൈസേഴ്‌സിന് നഷ്ട്ടമായത്. 47 പന്തിൽ 51 റൺസ് നേടിയ ഡേവിഡ് വാർണർക്കും 31 പന്തിൽ 41 റൺസ് നേടിയ ജോണി ബെയർസ്റ്റോയ്ക്കും മാത്രമേ സൺറൈസേഴ്‌സിന് വേണ്ടി തിളങ്ങാൻ സാധിച്ചുള്ളൂ.

3.5 ഓവറിൽ 22 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ റബാഡയുടെയും മൂന്ന് വിക്കറ്റ് വീതം നേടിയ ക്രിസ് മൊറീസും കീമോ പോളുമാണ് സൺറൈസേഴ്‌സിനെ തകർത്തത്.