CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

ഫിഫ്റ്റിയുമായി സുരേഷ് റെയ്‌ന ; കൊൽക്കത്തയ്ക്കെതിരെ ചെന്നൈയ്ക്ക് തകർപ്പൻ വിജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം. കൊൽക്കത്ത ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ മറികടന്നു. 42 പന്തിൽ 58 റൺസ് നേടിയ സുരേഷ് റെയ്‌നയുടെയും 17 പന്തിൽ നിന്നും 31 റൺസ് നേടിയ രവീന്ദ്ര ജഡേജയുടെയും തകർപ്പൻ ബാറ്റിങ് മികവിലാണ് ചെന്നൈ വിജയം നേടിയത്. ഫാഫ് ഡുപ്ലെസിസ് 16 പന്തിൽ 24 റൺസും കേദാർ ജാഡബ് 12 പന്തിൽ 20 റൺസും ക്യാപ്റ്റൻ എം എസ് ധോണി 13 പന്തിൽ 16 റൺസും നേടി പുറത്താകാതെ നിന്നു.

കൊൽക്കത്തയ്ക്ക് വേണ്ടി പിയുഷ് ചൗളയും സുനിൽ നരെയ്നും രണ്ട് വിക്കറ്റ് വീതവും ഹാരി ഗുർണി ഒരു വിക്കറ്റും നേടി. സീസണിലെ ചെന്നൈയുടെ ഏഴാം വിജയമാണിത് .