Skip to content

താഹിർ മാജിക്ക് ; കൊൽക്കത്തയെ ചുരുക്കികെട്ടി സൂപ്പർ കിങ്‌സ്

ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ബാറ്റിങ് തകർച്ച. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 161 റൺസ് നേടാനെ കൊൽക്കത്തയ്ക്ക് സാധിച്ചുള്ളൂ. 51 പന്തിൽ 82 റൺസ് നേടിയ ക്രിസ് ലിന്നിന്റെ ഒറ്റയാൾ പ്രകടനമാണ് കൊൽക്കത്തയെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ഏഴ് ഫോറും ആറ് സിക്സും ലിന്നിന്റെ ബാറ്റിൽ നിന്നും പിറന്നു. മറ്റാർക്കും തന്നെ കൊൽക്കത്തയ്ക്ക് വേണ്ടി താളം കണ്ടെത്താൻ സാധിച്ചില്ല. റസ്സലിന് നാല് പന്തിൽ 10 റൺ നേടാൻ മാത്രമേ സാധിച്ചുള്ളൂ.

നാലോവറിൽ 27 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഇമ്രാൻ താഹിറാണ് കൊൽക്കത്തയെ കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. ഷാർഡുൽ താക്കൂർ നാലോവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും മിച്ചൽ സാന്റ്നർ ഒരു വിക്കറ്റും നേടി.