Skip to content

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിടവാങ്ങിയതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ഡിവില്ലിയേഴ്സ്

തകർപ്പൻ പ്രകടനമാണ് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ എ ബി ഡിവില്ലിയേഴ്‌സ് കാഴ്ച്ചവെച്ചത്. 38 പന്തിൽ 59 റൺസ് നേടി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സ് ബാംഗ്ലൂരിന് സീസണിലെ ആദ്യ വിജയം നേടികൊടുക്കുകയും ചെയ്തു. മത്സരശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിടവാങ്ങിയതിന്റെ കാരണം ഈ മുൻ സൗത്താഫ്രിക്കൻ താരം വെളിപ്പെടുത്തുകയും ചെയ്തു. പതിനഞ്ച് വർഷത്തെ ക്രിക്കറ്റ് ജീവിതത്തിന് ശേഷം വർഷത്തിൽ പത്തോ പതിനൊന്നോ മാസം ക്രിക്കറ്റ് കളിക്കുകയെന്നത് അനായാസമായതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയതെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിടവാങ്ങിയതുകൊണ്ട് തന്നെ ലോകത്താകമാനമുള്ള മറ്റു ലീഗുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധിക്കുമെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.

മുൻ സഹതാരം കൂടിയായ ഡെയ്ൽ സ്റ്റെയ്ൻ ടീമിനൊപ്പം ചേരുന്നതിന്റെ സന്തോഷവും ഡിവില്ലിയേഴ്‌സ് പ്രകടിപ്പിച്ചു.” സ്റ്റെയ്നെ ടീമിലെത്തിക്കുന്നത് വളരെ മികച്ച നീക്കമാണ് എത്രത്തോളം കഴിവുള്ള താരമാണ് സ്റ്റെയ്നെന്ന് നമുക്കെല്ലാം അറിയാം. ഒരു കാര്യം ഉറപ്പാണ് ഓരോ പന്തിലും 200% ആത്മാർത്ഥത അവൻ കാണിക്കും. ഇനിയും ഒരുപാട് മത്സരങ്ങൾ ഞങ്ങൾക്കുണ്ട്. അടുത്ത മത്സരത്തിൽ മുംബൈയ്ക്കെതിരെ വാങ്കഡെയിലാണ്. അവിടെ കളിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ് ” ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.