Skip to content

മുരളീധരനെയും ഷെയ്ൻ വോണിനെയും മറികടന്ന് ഇമ്രാൻ താഹിർ

കൊൽക്കത്തയ്ക്കെതിരായ തകർപ്പൻ ബൗളിങ് പ്രകടനത്തിന് പുറകെ ചരിത്രനേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് സ്പിന്നർ ഇമ്രാൻ താഹിർ. മത്സരത്തിൽ നാലോവറിൽ 27 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് താഹിർ നേടിയത്. ഇതോടെ ഐ പി എല്ലിൽ 35 വയസ്സിന് ശേഷം ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളറെന്ന റെക്കോർഡ് താഹിർ സ്വന്തമാക്കി. 35 വയസ്സിന് ശേഷം 63 വിക്കറ്റുകൾ നേടിയ മുത്തയ്യ മുരളീധരനെയും 57 വിക്കറ്റുകൾ നേടിയ ഷെയ്ൻ വോണിനെയും മറികടന്നാണ് ഈ നേട്ടം താഹിർ സ്വന്തമാക്കിയത്. നിലവിൽ 66 വിക്കറ്റുകൾ താഹിർ നേടിയിട്ടുണ്ട്.

36 വയസ്സിന് ശേഷം ഐ പി എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയവർ …

ഇമ്രാൻ താഹിർ – 66

മുത്തയ്യ മുരളീധരൻ – 63

ഷെയ്ൻ വോൺ – 57

ആശിഷ് നെഹ്റ – 46

അനിൽ കുംബ്ലെ – 45

ഐ പി എൽ ചരിത്രത്തിൽ 40 വയസ്സിന് ശേഷം ഒരു മത്സരത്തിൽ നാല് വിക്കറ്റ് നേടുന്ന നാലാമത്തെ ബൗളർ കൂടിയാണ് ഇമ്രാൻ താഹിർ. ഷെയ്ൻ വോൺ, പ്രവീൺ താമ്പെ, ബ്രാഡ് ഹോഗ് എന്നിവരാണ് ഇമ്രാൻ താഹിറിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത് .