Skip to content

ഒടുവിൽ സീസണിലെ ആദ്യ വിജയം നേടി ബാംഗ്ലൂർ ; പഞ്ചാബിനെ തകർത്തത് എട്ട് വിക്കറ്റിന്

കിങ്‌സ് ഇലവൻ പഞ്ചാബിനെ എട്ട് വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനൊന്നാം സീസണിലെ ആദ്യ വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. പഞ്ചാബ് ഉയർത്തിയ 174 റൺസിന്റെ വിജയലക്ഷ്യം 19.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ ബാംഗ്ലൂർ മറികടന്നു. ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും എ ബി ഡിവില്ലിയേഴ്‌സിന്റെയും തകർപ്പൻ ബാറ്റിങാണ് ബാംഗ്ലൂരിന്‌ നിർണായക വിജയം നേടിക്കൊടുത്തത്. കോഹ്ലി 53 പന്തിൽ 67 ടറൺസ് നേടി പുറത്തായപ്പോൾ 38 പന്തിൽ 59 റൺസ് നേടിയ ഡിവില്ലിയേഴ്‌സും 16 പന്തിൽ 28 റൺസ് നേടിയ സ്റ്റോയിനിസും പുറത്താകാതെ നിന്നു. പാർഥിവ് പട്ടേൽ 9 പന്തിൽ 19 റൺസ് നേടി മികച്ച തുടക്കമാണ് സമ്മാനിച്ചത്.

പഞ്ചാബിന് വേണ്ടി അശ്വിനും ഷാമിയും ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ 64 പന്തിൽ 99 റൺസ് നേടി പുറത്താകാതെ നിന്ന ക്രിസ് ഗെയ്ലാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.