Skip to content

ടി20 റൺവേട്ടയിൽ സുരേഷ് റെയ്‌നയെ മറികടന്ന് വിരാട് കോഹ്ലി

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ തകർപ്പൻ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനായി വിരാട് കോഹ്ലി. മത്സരത്തിൽ 53 പന്തിൽ 67 റൺസ് നേടിയ കോഹ്ലി 8145 റൺസ് നേടിയ സുരേഷ് റെയ്‌നയെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 8175 റൺസ് ഇതുവരെ ട്വന്റി20 ക്രിക്കറ്റിൽ നിന്നും വിരാട് കോഹ്ലി നേടിയിട്ടുണ്ട്. നേരത്തെ ഐ പി എല്ലിലും സുരേഷ് റെയ്‌നയെ വിരാട് കോഹ്ലി പിന്നിലാക്കിയിരുന്നു. ക്രിസ് ഗെയ്ൽ, ബ്രണ്ടൻ മക്കല്ലം, പൊള്ളാർഡ്, ഷൊഹൈബ് മാലിക്, ഡേവിഡ് വാർണർ എന്നിവർ മാത്രമാണ് ടി20 റൺവേട്ടയിൽ കോഹ്ലിയെക്കാൾ മുൻപിലുള്ളവർ.

മത്സരത്തിൽ എട്ട് ഫോറുകൾ നേടിയ കോഹ്ലി ടി20 ക്രിക്കറ്റിൽ ശിഖാർ ധവാന് ശേഷം 750 ഫോർ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന നേട്ടവും സ്വന്തമാക്കി. ധവാനും കോഹ്ലിയും ഇതുവരെ ടി20 ക്രിക്കറ്റിൽ 754 ഫോർ നേടിയിട്ടുണ്ട്.