Skip to content

തകർത്താടി ക്രിസ് ഗെയ്ൽ ; ബാംഗ്ലൂരിന് 174 റൺസിന്റെ വിജയലക്ഷ്യം

ക്രിസ് ഗെയ്ലിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ബാംഗ്ലൂരിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 173 റൺസ് പഞ്ചാബ് നേടി. 64 പന്തിൽ പുറത്താകാതെ 99 റൺസ് നേടിയ ക്രിസ് ഗെയ്‌ലിന്റെ ഒറ്റയാൾ പ്രകടനമാണ് പഞ്ചാബ് സ്കോർ 170 കടത്തിയത്. സുരേഷ് റെയ്‌നയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു ബാറ്റ്‌സ്മാൻ ഐ പി എല്ലിൽ പുറത്താകാതെ 99 റൺസ് നേടുന്നത്. പത്ത് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ക്രിസ് ഗെയ്ലിന്റെ ഇന്നിങ്‌സ് . മന്ദീപ് സിങ് 16 പന്തിൽ 18 റൺസ് നേടി പുറത്താകാതെ നിന്നു.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‌ വേണ്ടി നാലോവറിൽ 33 റൺസ് വഴങ്ങി രണ്ട് വിക്കറ്റും മൊഹമ്മദ് സിറാജ്, മൊയീൻ അലി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.