Skip to content

സസ്‌പെൻഷനിൽ നിന്നും ധോണി രക്ഷപ്പെട്ടത് ഇങ്ങനെ ; അമ്പയർ പറഞ്ഞത് ഇതാണ്

നാടകീയ സംഭവങ്ങൾക്കാണ് രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള മത്സരം വേദിയായത്. മത്സരത്തിലെ അവസാന ഓവറിൽ അമ്പയറുടെ മോശം തീരുമാനത്തിനെതിരെ ചെന്നൈ ക്യാപ്റ്റൻ എം എസ് ധോണി ഗ്രൗണ്ടിൽ ഇറങ്ങി പ്രതിഷേധിച്ചത് നിരവധി ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ധോണിയെ എതിർത്തും അനുകൂലിച്ചും ആരാധകരും ഒപ്പം മുൻ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തി. സംഭവത്തെ തുടർന്ന് ധോണിക്കെതിരെ മാച്ച് ഫീയുടെ 50% പിഴയായി ശിക്ഷ വിധിച്ചു.

ഒരുപക്ഷേ സസ്‌പെൻഷൻ അടക്കമുള്ള നടപടികളിലേക്ക് നീങ്ങിയേക്കാവുന്ന കുറ്റത്തിൽ ലെഗ് അമ്പയർ ബ്രൂസ് ഓക്സൻഫോർഡിന്റെ ഇടപെടൽ മൂലമാണ് ശിക്ഷ പിഴയിൽ ഒതുക്കിയത്. മത്സരത്തിന് ശേഷം മാച്ച് റഫറി പ്രകാശ് ഭട്ടിന്റെ മുൻപിൽ എല്ലാവരും ഒത്തുചേർന്നപ്പോൾ ധോണി തങ്ങളോട് മോശമായി പെരുമാറിയില്ലെന്നും നോ ബോൾ വിധിച്ച തീരുമാനം മാറ്റിയതിനെകുറിച്ച് സംസാരിക്കുക മാത്രമാണ് ചെയ്‌തതെന്നും ബ്രൂസ് ഓക്സൻഫോർഡ് വ്യക്തമാക്കി.

എന്നാൽ ധോണിക്കെതിരെ കടുത്ത വിമർശനങ്ങളാണ് മൈക്കിൾ വോൺ അടക്കമുള്ള മുൻ താരങ്ങൾ നടത്തിയത്.