Skip to content

മറ്റൊരു ഇന്ത്യൻ ബാറ്റ്‌സ്മാനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ശിഖാർ ധവാൻ കാഴ്ച്ചവെച്ചത്. 63 പന്തിൽ പുറത്താകാതെ 97 റൺസ് നേടിയ ധവാന്റെ മികവിൽ കൊൽക്കത്ത ഉയർത്തിയ 179 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഡൽഹി മറികടന്നു. ധവാനൊപ്പം 31 പന്തിൽ 46 റൺസ് നേടിയ റിഷാബ് പന്തും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

മത്സരത്തിൽ പതിനൊന്ന് ഫോറും രണ്ട് സിക്സും ധവാന്റെ ബാറ്റിൽ നിന്നും പിറന്നു. ഇതോടെ ടി20 ക്രിക്കറ്റിൽ 747 ഫോർ നേടിയ ഗൗതം ഗംഭീറിനെ മറികടന്ന് 750 ഫോർ നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം ധവാൻ സ്വന്തമാക്കി.

ട്വന്റി20യിലെ ധവാന്റെ അമ്പതാം ഫിഫ്റ്റി കൂടിയായിരുന്നു ഇന്ന് പിറന്നത്. ടി20യിൽ അമ്പത് ഫിഫ്റ്റി നേടുന്ന പത്താമത്തെ ബാറ്റ്‌സ്മാനാണ് ശിഖാർ ധവാൻ.