Skip to content

നാടകീയതകൾക്കൊടുവിൽ ത്രസിപ്പിക്കുന്ന വിജയവുമായി ചെന്നൈ

രാജസ്ഥാൻ റോയൽസിനെതിരെ അവസാന പന്തിൽ ത്രസിപ്പിക്കുന്ന വിജയവുമായി ചെന്നൈ സൂപ്പർ കിങ്‌സ്. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 152 റൺസിന്റെ വിജയലക്ഷ്യം അവസാന പന്തിൽ ചെന്നൈ മറികടന്നു. അത്യന്തം നാടകീയത നിറഞ്ഞതായിരുന്നു ബെൻ സ്റ്റോക്‌സ് എറിഞ്ഞ അവസാന ഓവർ. അവസാന ഓവറിൽ 18 റൺസ് വേണമെന്നിരിക്കെ ആദ്യ പന്തിൽ ജഡേജ സിക്സ് നേടി. തൊട്ടടുത്ത പന്ത് നോ ബോൾ ആവുകയും ഫ്രീ ഹിറ്റിൽ ധോണി രണ്ട് റൺസ് നേടുകയും ചെയ്‌തു. എന്നാൽ മൂന്നാം പന്തിൽ ധോണിയെ മടക്കി ബെൻ സ്റ്റോക്‌സ് രാജസ്ഥാന് പ്രതീക്ഷകൾ നൽകി. തൊട്ടടുത്ത പന്ത് നോ ബോൾ വിളിക്കാത്തത് തർക്കങ്ങൾക്ക് ഇടയാക്കി. എന്നാൽ അവസാന പന്തിൽ മൂന്ന് റൺസ് വേണമെന്നിരിക്കെ സിക്സ് പറത്തി മിച്ചൽ സാന്റ്നർ ചെന്നൈയെ വിജയത്തിലെത്തിച്ചു.

24 റൺസിന് നാല് എന്ന നിലയിൽ തകർന്നടിഞ്ഞ ചെന്നൈയെ അഞ്ചാം വിക്കറ്റിൽ 95 റൺസ് നേടിയ കേദാർ ജാദവും എം എസ് ധോണിയും ചേർന്നാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്. റായുഡു 47 പന്തിൽ 57 റൺസും എം എസ് ധോണി 43 പന്തിൽ 58 റൺസും നേടി.

രാജസ്ഥാൻ റോയൽസിന് വേണ്ടി ബെൻ സ്റ്റോക്‌സ് രണ്ട് വിക്കറ്റും ധവാൽ കുൽക്കർണി, ജയദേവ് ഉണാഡ്കട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.