Skip to content

ക്യാപ്റ്റൻ കൂൾ അത്ര കൂളല്ല ; ഗ്രൗണ്ടിലിറങ്ങി അമ്പയർമാരെ ചോദ്യം ചെയ്ത് എം എസ് ധോണി

നാടകീയ നിമിഷങ്ങൾക്ക് വേദിയായി ചെന്നൈ സൂപ്പർ കിങ്‌സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരം . മത്സരത്തിലെ അവസാന ഓവറിലെ അമ്പയറുടെ മോശം തീരുമാനമാണ് സ്വതവേ കാര്യങ്ങൾ സംയമനത്തോടെ കൈകാര്യം ചെയ്യുന്ന എം എസ് ധോണിയെ പോലും ചൊടിപ്പിച്ചത്. അവസാന ഓവറിലെ മൂന്നാം പന്തിൽ ധോണിയെ പുറത്താക്കിയ ശേഷം ബെൻ സ്റ്റോക്‌സ് എറിഞ്ഞ നാലാം പന്ത് സ്‌ട്രെയ്റ്റ് അമ്പയർ നോ ബോളെന്ന് സൂചിപ്പിക്കുകയും ഉടനെ ഫ്രീ ഹിറ്റ് ബസർ മുഴങ്ങുകയും ചെയ്‌തു. എന്നാൽ ലെഗ് അമ്പയർ നോ ബോൾ വിധിക്കാത്തത് ആശയക്കുഴപ്പത്തിനിടയാക്കുകയും ലീഗൽ ഡെലിവറിയായി കണക്കിലെടുക്കുകയും ചെന്നൈയ്ക്ക് ഫ്രീ ഹിറ്റ് നിഷേധിക്കുകയും ചെയ്തു. തീരുമാനം അംഗീകരിക്കാൻ തയ്യാറാവാതെ ഗ്രൗണ്ടിൽ ഇറങ്ങിയ ധോണി അമ്പയർമാരുമായി തർക്കത്തിലേർപെടുകയും ചെയ്തു.

എന്നാൽ അവസാന പന്തിൽ മൂന്ന് റൺസ് വേണമെന്നിരിക്കെ സിക്സ് പറത്തി മിച്ചൽ സാന്റ്നർ ചെന്നൈയെ വിജയത്തിലെത്തിച്ചു. അമ്പയർമാരുടെ മോശം തീരുമാനങ്ങൾ ഇതിനുമുൻപുള്ള മത്സരങ്ങളിലും വിവാദമായിരുന്നു.