Skip to content

ഐ പി എല്ലിൽ നൂറ് വിക്കറ്റുകൾ പൂർത്തിയാക്കി രവീന്ദ്ര ജഡേജ

ഇന്ത്യൻ പ്രീമിയർ ലീഗിൽ നൂറ് വിക്കറ്റുകൾ പൂർത്തിയാക്കി രവീന്ദ്ര ജഡേജ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഓസ്ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് നേടിയതോടെയാണ് ഈ നേട്ടത്തിൽ ജഡേജ എത്തിയത്. മത്സരത്തിൽ നാലോവറിൽ 20 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ ജഡേജ വീഴ്ത്തി. ഐ പി എല്ലിൽ 100 വിക്കറ്റുകൾ നേടുന്ന പതിമൂന്നാമത്തെ ബൗളറും മൂന്നാമത്തെ ഇടം കയ്യൻ ബൗളറും ആദ്യത്തെ ഇടംകയ്യൻ സ്പിന്നറും കൂടിയാണ് ജഡേജ.

https://twitter.com/IPL/status/1116361164768727041?s=19

ഐ പി എല്ലിൽ നൂറ് വിക്കറ്റുകൾ നേടിയ ബൗളർമാർ

ലസിത് മലിംഗ

അമിത് മിശ്ര

പിയുഷ് ചൗള

ഡ്വെയ്ൻ ബ്രാവോ

ഹർഭജൻ സിങ്

ഭുവനേശ്വർ കുമാർ

രവിചന്ദ്രൻ അശ്വിൻ

സുനിൽ നരെയ്ൻ

ഉമേഷ് യാദവ്

ആശിഷ് നെഹ്റ

വിനയ് കുമാർ

സഹീർ ഖാൻ

രവീന്ദ്ര ജഡേജ