Skip to content

സൺറൈസേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്ത കെയ്ൻ വില്യംസൺ തിരിച്ചെത്തും

സീസണിലെ അഞ്ച് മത്സരങ്ങളും നഷ്ടപെട്ടശേഷം ഏപ്രിൽ 14 ന് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ തിരിച്ചെത്തും. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് വില്യംസണ് പരിക്കേറ്റത്. സീസണിലെ ആദ്യ മത്സരം നഷ്ട്ടപെട്ട് രണ്ടാം മത്സരത്തിനായി ഇറങ്ങിയെങ്കിലും തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാൻ വില്യംസണ് സാധിച്ചില്ല. ഭുവനേശ്വർ കുമാറാണ് വില്യംസന്റെ അഭാവത്തിൽ ടീമിനെ നയിച്ചത്.

വില്യംസണ് പകരക്കാരനായി എത്തിയ ജോണി ബെയർസ്റ്റോ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. നിലവിൽ തുടർച്ചയായ രണ്ട് പരാജയത്തോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് സൺറൈസേഴ്‌സ് ഹൈദരാബാദ്.