Skip to content

ഐ പി എൽ അഫ്ഘാൻ താരങ്ങളെ ലോകകപ്പ് തയ്യാറെടുപ്പിന് സഹായിക്കും ; മൊഹമ്മദ് നബി

ഇന്ത്യൻ പ്രീമിയർ ലീഗിലെ പരിചയസമ്പത്ത് അഫ്ഘാനിസ്ഥാൻ താരങ്ങൾക്ക് ലോകകപ്പിനുള്ള തയ്യാറെടുപ്പിന് സഹായകരമാകുമെന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് താരം മൊഹമ്മദ് നബി. റാഷിദ് ഖാൻ, മുജീബ്‌ റഹ്‌മാൻ, മൊഹമ്മദ് നബി എന്നിവരടങ്ങുന്നതാണ് അഫ്ഘാനിസ്ഥാൻ സ്പിൻ നിര. മൂവരും ഐ പി എല്ലിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. നബിയും റാഷിദ് ഖാനും സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിക്കുമ്പോൾ കിങ്‌സ് ഇലവൻ പഞ്ചാബിലാണ് മുജീബ് റഹ്മാൻ.

ലോകകപ്പും ഐ പി എല്ലും വ്യത്യസ്ത ഫോർമാറ്റ് ആണെങ്കിലും ഐ പി എല്ലിലെ സമ്മർദ്ദം നിറഞ്ഞ മത്സരങ്ങളിൽ കളിക്കുന്നത് ലോകകപ്പ് പോലുള്ള ടൂർണമെന്റിൽ മുൻനിര ടീമുകൾക്കെതിരെ കളിക്കുമ്പോൾ സഹായകരമാകുമെന്നും നബി കൂട്ടിച്ചേർത്തു.

2015 ലോകകപ്പിൽ അഫ്ഘാനിസ്ഥാനെ നയിച്ചത് മൊഹമ്മദ് നബിയായിരുന്നു.