തകർപ്പൻ പ്രകടനമാണ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ തന്നെ പൊള്ളാർഡ് കാഴ്ച്ചവെച്ചത്. പരിക്കേറ്റ രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത പൊള്ളാർഡ് 31 പന്തിൽ 83 റൺസ് നേടുകയും ടീമിന് മൂന്ന് വിക്കറ്റിന്റെ ആവേശകരമായ വിജയം നേടിക്കൊടുക്കുകയും ചെയ്തു.
ഈ തകർപ്പൻ പ്രകടനത്തോടെ ഐ പി എൽ ചരിത്രത്തിൽ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായി പൊള്ളാർഡ് മാറി. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 93 റൺസ് നേടിയ ശ്രേയസ് അയ്യരുടെ പേരിലാണ് ഇപ്പോഴും ഈ റെക്കോർഡ്.
പത്ത് സിക്സുകളാണ് പൊള്ളാർഡ് മത്സരത്തിൽ അടിച്ചുകൂട്ടിയത്. ഇതോടെ ഐ പി എൽ ചരിത്രത്തിൽ ശ്രേയസ് അയ്യർക്ക് ശേഷം ക്യാപ്റ്റനായി ഒരു മത്സരത്തിൽ പത്ത് സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് പൊള്ളാർഡ് സ്വന്തമാക്കി. ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെയാണ് ശ്രേയസ് അയ്യർ ഈ റെക്കോർഡ് നേടിയത്.