Skip to content

ആ ചരിത്ര റെക്കോർഡ് ഇനി മുംബൈ ഇന്ത്യൻസിന് സ്വന്തം

തകർപ്പൻ വിജയമാണ് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നേടിയത്. കിങ്സ് ഇലവൻ ഉയർത്തിയ 198 റൺസിന്റെ അവസാന പന്തിൽ മറികടന്നാണ് ഈ സീസണിലെ തങ്ങളുടെ നാലാം വിജയം നേടിയത്. വിജയത്തോടെ ഐ പി എല്ലിൽ മറ്റൊരു ചരിത്രറെക്കോർഡ് കുറിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ പത്തോവർ അവസാനിച്ചപ്പോൾ 133 റൺസാണ് മുംബൈ ഇന്ത്യൻസിന് വേണ്ടിയിരുന്നത്. മത്സരത്തിൽ വിജയം നേടിയതോടെ അവസാന പത്തോവറിൽ ഏറ്റവും കൂടുതൽ റൺസ് ചേസ് ചെയ്ത് വിജയം നേടുന്ന ടീമായി മുംബൈ ഇന്ത്യൻസ് മാറി. 2013 ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ അവസാന പത്തോവരിൽ 126 റൺസ് ചേസ് ചെയ്ത് വിജയം നേടിയ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ തന്നെ റെക്കോർഡാണ് മുംബൈ ഇന്ത്യൻസ് പഴങ്കഥയാക്കിയത്.

ഐ പി എൽ ചരിത്രത്തിൽ മുംബൈ ഇന്ത്യൻസ് വിജയകരമായി ചേസ് ചെയ്ത് വിജയിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ വിജയലക്ഷ്യമാണിത്. 2017 ൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ തന്നെ 199 റൺസിന്റെ വിജയലക്ഷ്യം മുംബൈ ഇന്ത്യൻസ് മറികടന്നിരുന്നു.