Skip to content

പൊള്ളാർഡ് വെടിക്കെട്ട് ; മുംബൈയ്ക്ക് അവസാന പന്തിൽ ആവേശകരമായ വിജയം

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെമൂന്ന് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയവുമായി മുംബൈ ഇന്ത്യൻസ്. കിങ്‌സ് ഇലവൻ പഞ്ചാബ്‌ ഉയർത്തിയ 198 റൺസിന്റെ വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ അവസാന പന്തിലാണ് മുംബൈ മറികടന്നത്. 31പന്തിൽ മൂന്ന് ഫോറും പത്ത് സിക്സുമടക്കം 83 റൺസ് നേടിയ പൊള്ളാർഡാണ് മുംബൈയ്ക്ക് വിജയം നേടിക്കൊടുത്തത്. ഹർദിക് പാണ്ഡ്യ 13 പന്തിൽ 19 റൺസ് നേടിയപ്പോൾ 13 പന്തിൽ 15 റൺസ് നേടിയ അൽസാരി ജോസഫ് വീണ്ടും വിജയശില്പിയായി.

പഞ്ചാബിന് വേണ്ടി നാലോവറിൽ 21 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ഷാമി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ 64 പന്തിൽ 100 റൺസ് നേടിയ കെ എൽ രാഹുലും 36 പന്തിൽ 63 റൺസ് നേടിയ ക്രിസ് ഗെയ്‌ലും ചേർന്നാണ് മികച്ച സ്കോറിൽ എത്തിച്ചത്.