Skip to content

സെഞ്ചുറിയുമായി കെ എൽ രാഹുൽ ; മുംബൈയ്ക്കെതിരെ പഞ്ചാബിന് മികച്ച സ്കോർ

കെ എൽ രാഹുലിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ മുംബൈ ഇന്ത്യൻസിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 197 റൺസ് പഞ്ചാബ് നേടി. തകർപ്പൻ തുടക്കമാണ് ക്രിസ് ഗെയ്‌ലും കെ എൽ രാഹുലും ചേർന്ന് പഞ്ചാബിന് നൽകിയത് ഇരുവരും ഓപണിങ് കൂട്ടുകെട്ടിൽ 116 റൺസ് നേടി. ഗെയ്ൽ 36 പന്തിൽ 63 റൺസ് നേടി പുറത്തായപ്പോൾ കെ എൽ രാഹുൽ 64 പന്തിൽ പുറത്താകാതെ 100 റൺസ് നേടി. ഐ പി എല്ലിലെ കെ എൽ രാഹുലിന്റെ ആദ്യ സെഞ്ചുറി കൂടിയാണിത്.

മുംബൈ ഇന്ത്യൻസിന് വേണ്ടി ഹർദിക് പാണ്ഡ്യ രണ്ട് വിക്കറ്റും ബെഹ്റൻഡോർഫ്‌,ബുംറ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. രോഹിത് ശർമ്മയുടെ അഭാവത്തിൽ പൊള്ളാർഡാണ് മുംബൈ ഇന്ത്യൻസിനെ നയിച്ചത്.