Skip to content

കൊൽക്കത്തയ്ക്കെതിരെ ചെന്നൈയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

കൊൽക്കത്തയെ ഏഴ് വിക്കറ്റിന് തകർത്ത് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് . കൊൽക്കത്ത ഉയർത്തിയ 109 റൺസിന്റെ വിജയലക്ഷ്യം 17.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ മറികടന്നു. ചെന്നൈയ്ക്ക് വേണ്ടി ഫാഫ് ഡുപ്ലെസിസ് 45 പന്തിൽ 43 റൺസും റായുഡു 21 റൺസും റൺസ് നേടി. കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരെയ്ൻ രണ്ട് വിക്കറ്റും പിയുഷ് ചൗള ഒരു വിക്കറ്റും നേടി. .

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ നാലോവറിൽ 20 റൺസ് 20 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഹർഭജൻ സിങും ഇമ്രാൻ താഹിറും ചേർന്നാണ്3 തകർത്തത്. 44 പന്തിൽ പുറത്താകാതെ 50 റൺസ് നേടിയ ആന്ദ്രേ റസ്സലാണ് അല്പമെങ്കിലും ഭേദപ്പെട്ട സ്കോറിൽ ചെന്നൈയെ എത്തിച്ചത്.