Skip to content

കൗണ്ടി അരങ്ങേറ്റത്തിന് മുൻപായി തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ഗ്ലെൻ മാക്‌സ്‌വെൽ

കൗണ്ടി ക്രിക്കറ്റ് അരങ്ങേറ്റത്തിന് മുൻപായി നടന്ന പരിശീലന മത്സരത്തിൽ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. ലോഗ്ബോറോയ്ക്കെതിരായ ത്രിദിന മത്സരത്തിലാണ് ലാൻകഷെയറിന് വേണ്ടി 45 പന്തിൽ 82 റൺസാണ് മാക്‌സ്‌വെൽ അടിച്ചുകൂട്ടിയത്. വെറും 30 പന്തിൽ നിന്നാണ് മാക്‌സ്‌വെൽ ഫിഫ്റ്റി പൂർത്തിയാക്കിയത്. അഞ്ച് സിക്സ് മാക്‌സ്‌വെല്ലിന്റെ ബാറ്റിൽ നിന്നും പിറന്നു. വ്യാഴാഴ്ച്ച ലോർഡ്സിൽ മിഡിൽസെക്‌സിനെതിരെയാണ് ലാൻകഷെയറിന്റെ ആദ്യ മത്സരം.

https://twitter.com/lancscricket/status/1114996325437845504?s=19

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലും തകർപ്പൻ പ്രകടനമാണ് മാക്‌സ്‌വെൽ കാഴ്ച്ചവെച്ചത്. ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും മാക്‌സ്‌വെൽ വിട്ടുനിന്നത്.