Skip to content

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഏപ്രിൽ 15 ന് പ്രഖ്യാപിക്കും

ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഏപ്രിൽ 15 ന് പ്രഖ്യാപിക്കും. മേയ് 30 ന് ആരംഭിക്കുന്ന ടൂർണമെന്റിനുള്ള ടീമിനെ നിർണയിക്കാനുള്ള അവസാന തീയതി ഏപ്രിൽ 23 ആണ്. ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാകും ഏറെ അലട്ടുന്ന നാലാം നമ്പർ ബാറ്റ്‌സ്മാനെ സെലക്ടർമാർ തിരഞ്ഞെടുക്കുക. അമ്പാട്ടി റായുഡു, റിഷാബ് പന്ത് ഇവരിലൊരാളാകും നാലാം നമ്പർ ബാറ്റ്‌സ്മാനെന്നാണ് റിപ്പോർട്ടുകൾ . എന്നാൽ ഐ പി എല്ലിൽ നിലവിൽ മോശം പ്രകടനമാണ് റായുഡു കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത് . ഇതുവരെയും ഫോം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടില്ല. മറുഭാഗത്ത് റിഷാബ് പന്ത് മികച്ച പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്.

വിജയ് ശങ്കറാണ് പന്തിനും റായുഡുവിനും പുറമെ നാലാം നമ്പർ ബാറ്റ്‌സ്മാനായി സാധ്യതകളുള്ള മറ്റൊരു താരം.