Skip to content

ഇന്ത്യ സ്മാർട്ട് ആണെങ്കിൽ ലോകകപ്പിന് മുൻപായി വിരാട് കോഹ്ലിക്ക് വിശ്രമം നൽകും

ലോകകപ്പ് മുന്നിൽകണ്ട് ഇന്ത്യൻ പ്രീമിയർ ലീഗിൽ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിക്കണമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ. ഈ സീസണിൽ ഒരു വിജയം പോലും നേടാൻ വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് സാധിച്ചിട്ടില്ല. ആദ്യ ആറ് മത്സരങ്ങളും പരാജയപെട്ട ബാംഗ്ലൂരിന് ഇനി അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ പ്ലേയോഫിലേക്ക് യോഗ്യത നേടാൻ സാധിക്കൂ. ഇന്ത്യ സ്മാർട്ട് ആണെങ്കിൽ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിക്കണമെന്നും ലോകകപ്പ്‌ പോലെയുള്ള വലിയ ടൂർണമെന്റിന് മുൻപായി വിരാട് കോഹ്ലിക്ക് സമയം ആവശ്യമാണെന്നും വോൺ ട്വിറ്ററിൽ കുറിച്ചു.

ഇനി സീസണിലെ മുഴുവൻ മത്സരങ്ങളും വിജയിച്ചാൽ മാത്രമേ ബാംഗ്ലൂരിന്‌ പ്ലേയോഫ്‌ ഉറപ്പിക്കാൻ സാധിക്കൂ.

ജൂൺ അഞ്ചിന് സൗത്താഫ്രിക്കയ്ക്കെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.