Skip to content

മുംബൈയ്ക്കെതിരായ പരാജയം ; അങ്ങനെ ആ നാണക്കേടിൽ സൺറൈസേഴ്‌സും

40 റൺസിനാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് പരാജയപെട്ടത്. മുംബൈ ഉയർത്തിയ 137 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് 17.4 ഓവറിൽ 96 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ഐ പി എൽ ചരിത്രത്തിലെ സൺറൈസേഴ്‌സിന്റെ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ ആണിത്. ഇതാദ്യമായാണ് നൂറിൽ താഴെ റൺസിന് ഓൾ ഔട്ടാകുന്നത്. 2015 സീസണിൽ മുംബൈ ഇന്ത്യൻസിനെതിരെ നേടിയ 113 റൺസായിരുന്നു ഇതിനുമുൻപ് സൺറൈസേഴ്‌സിന്റെ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ.

ഇതിനുമുൻപ് ഒരിക്കൽ മാത്രമാണ് 150 ന് താഴെയുള്ള വിജയലക്ഷ്യം പിന്തുടരുന്നതിനിടയിൽ സൺറൈസേഴ്‌സ് പരാജയപെട്ടത്. 2017 സീസണിൽ 149 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് നിശ്ചിത 20 ഓവറിൽ 136 റൺസ് നേടാനെ സാധിച്ചിള്ളൂ.