Skip to content

ഐ പി എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇനി അൽസാരി ജോസഫിന്റെ പേരിൽ

ഇന്ത്യൻ പ്രീമിയർ ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ചരിത്രനേട്ടവുമായി മുംബൈ ഇന്ത്യൻസ് ഫാസ്റ്റ് ബൗളർ അൽസാരി ജോസഫ്. 3.4 ഓവറിൽ വെറും 12 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകളാണ്‌ ഈ യുവ വെസ്റ്റിൻഡീസ് താരം നേടിയത്. ഇതോടെ ഐ പി എല്ലിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന ചരിത്രനേട്ടം അൽസാരി ജോസഫ് സ്വന്തമാക്കി.

2008 ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് വേണ്ടി 14 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ പാകിസ്ഥാൻ ബൗളർ സൊഹൈൽ തൻവീറിന്റെ റെക്കോർഡാണ് അൽസാരി ജോസഫ് മറികടന്നത്.

ഐ പി എല്ലിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനങ്ങൾ

അൽസാരി ജോസഫ് – 6/12

സൊഹൈൽ തൻവീർ – 6/14

ആഡം സാംപ – 6/19

അനിൽ കുംബ്ലെ – 5/05