Skip to content

റബാഡ മികവിൽ ബാംഗ്ലൂരിനെ ചുരുക്കികെട്ടി ഡൽഹി

ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഭേദപ്പെട്ട സ്കോറിൽ. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 149 റൺസ് ബാംഗ്ലൂർ നേടി. 33 പന്തിൽ 41 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി, 18 പന്തിൽ 32 റൺസ് നേടിയ മൊയീൻ അലി 12 പന്തിൽ 19 റൺസ് നേടിയ അക്ഷ്ദീപ് നാഥ് എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോറിൽ ബാംഗ്ലൂർ എത്തിയത്.

ഡൽഹിയ്ക്ക് വേണ്ടി കഗിസോ റബാഡ നാലോവറിൽ 21 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റും ക്രിസ് മോറിസ് 28 റൺസ് വഴങ്ങി രണ്ട് വിക്കറ്റും അക്ഷർ പട്ടേൽ, സന്ദീപ് ലാമിച്ചൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. സീസണിൽ ഇതുവരെയും വിജയിക്കാൻ ബാംഗ്ലൂരിന് സാധിച്ചിട്ടില്ല.