Skip to content

അരങ്ങേറ്റത്തിൽ അവിശ്വസനീയ പ്രകടനവുമായി അൽസാരി ജോസഫ് ; മുംബൈയ്ക്ക് തകർപ്പൻ വിജയം

അരങ്ങേറ്റ മത്സരത്തിനിറങ്ങിയ അൽസാരി ജോസഫിന്റെ അവിശ്വസനീയ ബൗളിങ് മികവിൽ സൺറൈസേഴ്‌സിനെതിരെ 40 റൺസിന്റെ തകർപ്പൻ വിജയം. 3.4 ഓവറിൽ 12 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് അൽസാരി ജോസഫ് നേടി. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. മത്സരത്തിൽ 137 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് 96 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

അൽസാരി ജോസഫിന് പുറമെ 21 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ രാഹുൽ ചഹാറും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ജേസൺ ബെഹ്റൻഡോർഫും ജസ്പ്രീത് ബുംറയും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 26 പന്തിൽ 46 റൺസ് നേടിയ പൊള്ളാർസിന്റെ മികവിലാണ് പൊരുതാവുന്ന സ്കോറിൽ എത്തിയത്. വിജയത്തോടെ പോയിന്റ് ടേബിളിൽ മുംബൈ നാലാം സ്ഥാനത്തെത്തി.