Skip to content

സെഞ്ചുറി നഷ്ട്ടപെട്ടെങ്കിലും വിരാട് കോഹ്ലിക്കൊപ്പം ആ റെക്കോർഡ് പങ്കിട്ട് പൃഥ്വി ഷാ

തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈസേഴ്‌സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് യുവതാരം പൃഥ്വി ഷാ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 55 പന്തിൽ 12 ഫോറും മൂന്ന് സിക്സുമടക്കം 99 റൺസ് നേടിയാണ് ഷാ പുറത്തായത്. തന്റെ ആദ്യ സെഞ്ചുറി നേടാൻ സാധിച്ചില്ലെങ്കിലും വിരാട് കോഹ്ലിയുടെ റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ് മത്സരത്തോടെ ട്വന്റി20 ചരിത്രത്തിൽ കോഹ്ലിയ്ക്ക് ശേഷം 99 ൽ നിൽക്കെ പുറത്തായ ഇന്ത്യൻ ബാറ്റ്‌സ്മാനായി മാറിയിരിക്കുകയാണ് പൃഥ്വി ഷാ. 2013 ഇതേ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഡൽഹി ഡെയർഡെവിൾസിനെതിരെയാണ് വിരാട് കോഹ്ലി 99 ൽ പുറത്തായത്. ട്വന്റി20 ഇത് എട്ടാം തവണയാണ് ഒരു ബാറ്റ്‌സ്മാൻ സെഞ്ചുറിയ്ക്ക് ഒരു റൺ അകലെ പുറത്താവുന്നത്. ഇതിനുമുൻപ് സുരേഷ് റെയ്‌ന ഐ പി എൽ മത്സരത്തിൽ 99 റൺസ് നേടിയിരുന്നെങ്കിലും ഔട്ടായിരുന്നില്ല .

ഒരുപക്ഷേ മത്സരത്തിൽ സെഞ്ചുറി നേടാൻ സാധിച്ചിരുന്നുവെങ്കിൽ ഐ പി എല്ലിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാനെന്ന നേട്ടം പൃഥ്വി ഷായ്ക്ക് സ്വാന്തമാക്കാൻ സാധിക്കുമായിരുന്നു. 2009 ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‌ വേണ്ടി പത്തൊമ്പതാം വയസിൽ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയുടെ പേരിലാണ് ഇപ്പോഴും ആ റെക്കോർഡ്.