CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

മുംബൈ ഇന്ത്യൻസിന് വീണ്ടും തിരിച്ചടി ; രോഹിത് ശർമ്മയ്ക്ക് പിഴശിക്ഷ

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലെ പരാജയത്തിന് പുറകെ മുംബൈ ഇന്ത്യൻസിന് വീണ്ടും തിരിച്ചടി. കുറഞ്ഞ ഓവർ റേറ്റിനെ തുടർന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കെതിരെ 12 ലക്ഷം പിഴശിക്ഷ വിധിച്ചു. സീസണിലെ മുംബൈ ഇന്ത്യൻസിന്റെ ഭാഗത്തുനിന്നുള്ള ആദ്യ തെറ്റായതിനാലാണ് ശിക്ഷ പിഴയിൽ മാത്രം ഒതുക്കിയതെന്ന് ഐ പി എൽ മീഡിയ റിലീസിലൂടെ വ്യക്തമാക്കി. ഇനിയും ഇത് തുടർന്നാൽ സസ്‌പെൻഷൻ അടക്കമുള്ള ശിക്ഷകളിലേക്ക് ബിസിസിഐ നീങ്ങിയേക്കും.

മത്സരത്തിൽ എട്ട് വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് പരാജയപെട്ടത്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 177 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ട്ടത്തിലാണ് മറികടന്നത്. പഞ്ചാബിന് വേണ്ടി കെ എൽ രാഹുൽ 57 പന്തിൽ പുറത്താകാതെ 71 റൺസും ക്രിസ് ഗെയ്ൽ 24 പന്തിൽ 40 ഉം മായങ്ക് അഗർവാൾ 21 പന്തിൽ 43 റൺസും നേടി. മായങ്ക് അഗർവാളാണ് മാൻ ഓഫ് ദി മാച്ച്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിനെ 39 പന്തിൽ 60 റൺസ്2 നേടിയ ഡീകോക്ക്, 18 പന്തിൽ 32 റൺസ് നേടിയ രോഹിത് ശർമ്മ, 19 പന്തിൽ 31 റൺസ് നേടിയ ഹർദിക് പാണ്ഡ്യ എന്നിവർ ചേർന്നാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. നാലോവറിൽ 25 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മുരുഗൻ അശ്വിനാണ് പഞ്ചാബിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചത്.

Loading...
Loading...