Skip to content

വിരാട് കോഹ്ലിയാകാൻ ഈ ഓസ്‌ട്രേലിയൻ താരത്തിന് സാധിക്കും ; ജസ്റ്റിൻ ലാങർ

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന് വിരാട് കോഹ്ലിയാകാനുള്ള കഴിവുണ്ടെന്ന് ഓസ്‌ട്രേലിയൻ മുഖ്യപരിശീലകൻ ജസ്റ്റിൻ ലാങർ . പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങളിൽ ഓസ്‌ട്രേലിയ വിജയം നേടിയത് ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ബാറ്റിങ് മികവിലായിരുന്നു.

” അതവന് വെല്ലുവിളി തന്നെയാണ്. ഞാൻ അത് അവനോട് പറയുകയും ചെയ്തിട്ടുണ്ട് . വിരാട് കോഹ്ലി അസാധാരണ കഴിവുള്ള ബാറ്റ്‌സ്മാനാണ്. 60 ന് മുകളിലാണ് ഏകദിനത്തിൽ കോഹ്ലിയുടെ ശരാശരി. 99 മത്സരങ്ങൾ മാത്രം കളിച്ച മാക്‌സ്‌വെല്ലിന്റെ ശരാശരിയാകട്ടെ മുപ്പത്തിരണ്ടോ മുപ്പത്തിമൂന്നോ മറ്റുമാണ്. എന്നാൽ അവന് വിരാട് കോഹ്ലിയാകാൻ സാധിക്കും. അതിനുള്ള കഴിവ് അവനുണ്ട്. തീർച്ചയായും അതൊരു വെല്ലുവിളി തന്നെയാണ്. ഒരു മികച്ച ഏകദിന പ്ലേയരറാവുക അതിന് ശേഷം മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനാവുക നിരവധി വെല്ലുവിളികൾ അവന് മുൻപിലുണ്ട്. ” ജസ്റ്റിൻ ലാങർ പറഞ്ഞു.

IMG_20190331_132010

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ മാക്‌സ്‌വെല്ലിന്റെ തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് ഓസ്‌ട്രേലിയൻ വിജയിച്ചത്. തുടർന്ന് ഏകദിന പരമ്പര 2-3 ന് വിജയിച്ച ഓസ്‌ട്രേലിയ നിലവിൽ പാകിസ്ഥാനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ 4-0 ന് മുൻപിലാണ്.