Skip to content

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഡൽഹി ക്യാപിറ്റൽസ് ; മോറിസ് തിരിച്ചെത്തി

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സസിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് നായകൻ ശ്രേയസ് അയ്യർ ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരത്തിൽ വിജയിച്ചാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എത്തിയിരിക്കുന്നത് . എന്നാൽ ഡൽഹിയാകട്ടെ ആദ്യ മത്സരത്തിൽ മുംബൈയെ പരാജയപെടുത്തിയ ശേഷം രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനോട് പരാജയപെട്ടിരുന്നു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ; ക്രിസ് ലിൻ, നിതീഷ് റാണ, റോബിൻ ഉത്തപ്പ, നിഖിൽ നായിക്,  ദിനേശ് കാർത്തിക് (c/wk), ശുഭ്മാൻ ഗിൽ, ആന്ദ്രേ റസ്സൽ, പിയുഷ് ചൗള, കുൽദീപ് യാദവ്, ലോക്കി ഫെർഗുസൺ, പ്രസിദ് കൃഷ്ണ

ഡൽഹി ക്യാപിറ്റൽസ് ഇലവൻ ; പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ (c), കോളിൻ ഇൻഗ്രാം, റിഷാബ് പന്ത് (wk), ഹനുമാ വിഹാരി, ക്രിസ് മോറിസ്, സന്ദീപ് ലാമിഷനെ, അമിത് മിശ്ര, കഗിസോ റബാഡ, ഹർഷാൽ പട്ടേൽ