Skip to content

ഫോമിൽ തിരിച്ചെത്തി കെ എൽ രാഹുൽ ; കിങ്‌സ് ഇലവൻ പഞ്ചാബിന് തകർപ്പൻ വിജയം

മുംബൈ ഇന്ത്യൻസിനെ എട്ട് വിക്കറ്റിന് തകർത്ത് സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി കിങ്‌സ് ഇലവൻ പഞ്ചാബ്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 177 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ പഞ്ചാബ് മറികടന്നു. ആദ്യ രണ്ട് മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷം ഫോമിൽ തിരിച്ചെത്തിയ കെ എൽ രാഹുലിന്റെ തകർപ്പൻ പ്രകടനമാണ് പഞ്ചാബിന് അനായാസ വിജയം സമ്മാനിച്ചത്. 57 പന്തിൽ പുറത്താകാതെ 71 റൺസ് കെ എൽ രാഹുൽ നേടി. ക്രിസ് ഗെയ്ൽ 24 പന്തിൽ 40 ഉം മായങ്ക് അഗർവാൾ 21 പന്തിൽ 43 ഉം റൺസ് നേടി പുറത്തായി. ഡേവിഡ് മില്ലർ 10 പന്തിൽ 15 റൺസ് നേടി പുറത്താകാതെ നിന്നു.

മുംബൈ ഇന്ത്യൻസിന് വേണ്ടി ക്രൂനാൽ പാണ്ഡ്യയാണ് രണ്ട് വിക്കറ്റുകളും നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിനെ 39 പന്തിൽ 60 റൺ നേടിയ ഡീകോക്കാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.