Skip to content

രാജസ്ഥാൻ റോയൽസ് സൺറൈസേഴ്‌സ് പോരാട്ടം ; സാധ്യത ഇലവൻ അറിയാം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ എട്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും. ആദ്യ മത്സരത്തിൽ പരാജയപെട്ട ശേഷമാണ് ഇരുടീമുകളും രണ്ടാം പോരാട്ടത്തിനായി എത്തുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ഈഡൻ ഗാർഡൻസിൽ സൺറൈസേഴ്‌സ് പരാജയപെട്ടപ്പോൾ സ്വന്തം തട്ടകത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെയാണ്  രാജസ്ഥാൻ റോയൽസ് പരാജയപെട്ടത്.

ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഈ സ്റ്റേഡിയത്തിൽ ഇതുവരെയും വിജയം നേടാൻ രാജസ്ഥാൻ റോയൽസിന് സാധിച്ചിട്ടില്ല എന്നിരിക്കെ ആതിഥേയരായ സൺറൈസേഴ്‌സിന് തന്നെയാണ് മത്സരം മുൻതൂക്കും.

സാധ്യത ഇലവൻ

സൺറൈസേഴ്‌സ് ഹൈദരാബാദ് ; ജോണി ബെയർസ്റ്റോ (wk), ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ (c), വിജയ് ശങ്കർ, മനീഷ് പാണ്ഡെ, യൂസഫ് പത്താൻ, റാഷിദ് ഖാൻ, ഷഹ്ബാസ് നദീം, ഭുവനേശ്വർ കുമാർ, സിദ്ധാർത്ഥ് കൗൾ, സന്ദീപ് ശർമ്മ .

രാജസ്ഥാൻ റോയൽസ് ; അജിങ്ക്യ രഹാനെ (c), ജോസ് ബട്ട്ലർ (wk), സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ, രാഹുൽ ട്രിപാടി, ബെൻ സ്റ്റോക്‌സ്, കൃഷ്ണപ്പ ഗൗതം, ജോഫ്രാ ആർച്ചർ, വരുൺ ആരോൻ , ശ്രേയസ് ഗോപാൽ,ധവാൽ കുൽക്കർണി .