Skip to content

കപ്പ് നേടാണോ ?! നായകനെ ഒഴിവാക്കുക ; കോഹ്‌ലിയെ പരിഹസിച്ച് മിച്ചൽ ജോണ്സൺ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകനായി തുടർച്ചയായി 7 വർഷം കഴിഞ്ഞിട്ടും ഒരിക്കൽ പോലും ടീമിനായി കോഹ്‌ലിക്ക് കപ്പ് നേടി കൊടുക്കാൻ സാധിച്ചിട്ടില്ല , ഇതിന്റെ പേരിൽ നിരവധി തവണയാണ് കോഹ്ലി പരിഹാസം കേൾക്കേണ്ടി വന്നിട്ടുള്ളത് . അടുത്തിടെ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറും ഇത്തരത്തിൽ കോഹ്‌ലിയെ വിമർശിച്ചിരുന്നു . ഇപ്പോഴിതാ മുൻ ഓസ്‌ട്രേലിയൻ താരം മിച്ചൽ ജോണ്സണും കോഹ്‌ലിയെ പരിഹസിച്ചിരിക്കുകയാണ് .

കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ആസ്‌ക് മി എ ക്വസ്റ്റ്യനിലൂടെ ജോണ്സണോട് ആരാധകൻ ചോദിച്ച ചോദ്യത്തിനാണ് കോഹ്‌ലിയെ പരിഹസിച്ച് മറുപടി നൽകിയത് .റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇത്തവണ ഐപിഎല്‍ കിരീടം നേടുമോ എന്നുള്ളതായിരുന്നു ചോദ്യം. അതിന് ജോണ്‍സണ്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ”അവരുടെ ക്യാപ്റ്റനെ നീക്കിയാല്‍ ടീം വിജയിച്ചേക്കാം” അവസാനം ചിരിക്കുന്ന സ്‌മൈലിയും മറുപടിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്