Skip to content

രോഹിത് തുടങ്ങിവെച്ചു ഹർദിക് അവസാനിപ്പിച്ചു ; മുംബൈയ്ക്ക് മികച്ച സ്കോർ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 187 റൺസ് നേടി. തകർപ്പൻ തുടക്കമാണ് ഡീകോക്കും രോഹിത് ശർമ്മയും ചേർന്ന് ബംഗ്ലൂരിന് നൽകിയത്. ഇരുവരും ഓപണിങ് കൂട്ടുകെട്ടിൽ 54 റൺസ് കൂട്ടിച്ചേർത്തു. ഡീകോക്ക് 23 റൺസ് നേടി പുറത്തായപ്പോൾ രോഹിത് ശർമ്മ 33 പന്തിൽ 48 റൺസ് നേടി . സൂര്യകുമാർ യാദവ് 24 പന്തിൽ 38 റൺസും യുവരാജ് സിങ്‌ 12 പന്തിൽ 23 ഉം റൺസ് നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. 14 പന്തിൽ 32 റൺസ് നേടിയ ഹർദിക് പാണ്ഡ്യ അവസാന ഓവറുകളിൽ തകർത്തടിച്ചതോടെയാണ് മുംബൈ സ്കോർ 180 കടന്നത്.

ബാംഗ്ലൂരിന് വേണ്ടി 38 റൺസ് വഴങ്ങി നാല് വിക്കറ്റും ഉമേഷ് യാദവ്, മൊഹമ്മദ് സിറാജ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.