Skip to content

വീണ്ടും റസ്സൽ വെടിക്കെട്ട് ; പഞ്ചാബിനെതിരെ കൊൽക്കത്തയ്ക്ക് കൂറ്റൻ സ്കോർ

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ കൊൽക്കത്ത നാല് വിക്കറ്റ് നഷ്ട്ടത്തിൽ 218 റൺസ് നേടി. ഫിഫ്റ്റി നേടിയ നിതീഷ് റാണയുടെയും റോബിൻ ഉത്തപ്പയുടെയും ഒപ്പം ആന്ദ്രേ റസ്സലിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് കൊൽക്കത്ത കൂറ്റൻ സ്കോർ നേടിയത്. നിതീഷ് റാണ 34 പന്തിൽ 63 ഉം റോബിൻ ഉത്തപ്പ 50 പന്തിൽ 67 ഉം റൺസ് നേടിയപ്പോൾ റസ്സൽ 17 പന്തിൽ 48 റൺസ് നേടിയാണ് പുറത്തായത്. മൂന്ന് ഫോറും അഞ്ച് സിക്സും റസ്സലിന്റെ ബാറ്റിൽ നിന്നും പിറന്നു. ഓപ്പണറായി ഇറങ്ങിയ സുനിൽ നരെയ്ൻ ഒമ്പത് പന്തിൽ 24 റൺസ് നേടി.

കിങ്സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ അശ്വിൻ നാലോവറിൽ 47 റൺസ് വഴങ്ങികൂട്ടിയപ്പോൾ മൊഹമ്മദ് ഷാമി, വരുൺ ചക്രവർത്തി, ഹർഡസ് വിൽജോയൻ, ആൻഡ്രൂ ടൈ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.