Skip to content

തുടർച്ചയായ രണ്ടാം മത്സരത്തിലും ചെന്നൈയ്ക്ക് വിജയം ; ഡൽഹിയെ തകർത്തത് ആറ് വിക്കറ്റിന്

ഐ പി എൽ പന്ത്രണ്ടാം സീസണിൽ തുടർച്ചയായ രണ്ടാം വിജയവുമായി ചെന്നൈ സൂപ്പർ കിങ്‌സ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. ഡൽഹി ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം അവസാന ഓവറിൽ രണ്ട് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ മറികടന്നു. ചെന്നൈയ്ക്ക് വേണ്ടി വാട്സൻ 26 പന്തിൽ 44 റൺസും സുരേഷ് റെയ്‌ന 16 പന്തിൽ 30 റൺസും കേദാർ ജാദവ് 27 ഉം റൺസ് നേടി പുറത്തായി. ധോണി 35 പന്തിൽ 32 റൺസ് നേടി പുറത്താകാതെ നിന്നു .

ഡൽഹിയ്ക്ക് വേണ്ടി അമിത് മിശ്ര നാലോവറിൽ 35 റൺസ് വഴങ്ങി രണ്ട് വിക്കറ്റും റബാഡ, ഇഷാന്ത് ശർമ്മ ഒരു വിക്കറ്റും നേടി. വിജയത്തോടെ ചെന്നൈ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. മാർച്ച് 30 ന് കൊൽക്കത്തയ്ക്കെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം. മാർച്ച് 31 ന് രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.