Skip to content

മികവ് പുലർത്തി ബൗളർമാർ ; ചെന്നൈയ്ക്ക് 148 റൺസിന്റെ വിജയലക്ഷ്യം

 

ചെന്നൈ സൂപ്പർ കിങ്സിനെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ ഡൽഹി ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 147 റൺസ് നേടി. ഡൽഹിയ്ക്ക് വേണ്ടി പൃഥ്വി ഷാ 16 പന്തിൽ 23 ഉം ശിഖാർ ധവാൻ 47 പന്തിൽ 51 ഉം റിഷാബ് പന്ത് 13 പന്തിൽ 25 ഉം റൺസ് നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

ചെന്നൈയ്ക്ക് വേണ്ടി ഡ്വെയ്ൻ ബ്രാവോ 33 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റും, ഇമ്രാൻ താഹിർ, രവീന്ദ്ര ജഡേജ, ദീപക് ചഹാർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ശേഷമാണ് ഇരുടീമുകളും രണ്ടാം മത്സരത്തിനിറങ്ങിയത് . ഡൽഹി മുംബൈ ഇന്ത്യൻസിനെ പരാജയപെടുത്തിയപ്പോൾ ബാംഗ്ലൂരിനെ പരാജയപെടുത്തിയാണ് ചെന്നൈ ആദ്യ വിജയം നേടിയത്.