Skip to content

തുടർച്ചയായ എട്ടാം സീസണിലും മുംബൈയ്ക്ക് തോൽവിയോടെ തുടക്കം ; ഡൽഹിയ്ക്ക് തകർപ്പൻ വിജയം

ഐ പി എൽ പന്ത്രണ്ടാം സീസണിലെ മൂന്നാം മത്സരത്തിൽ മുംബൈ ഇന്ത്യൻസി നെതിരെ ഡൽഹി ക്യാപിറ്റൽസിന് 37 റൺസിന്റെ തകർപ്പൻ വിജയം. ഡൽഹി ഉയർത്തിയ 214 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 19.2 ഓവറിൽ 176 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി . ഇത് തുടർച്ചയായി എട്ടാം സീസണിലാണ് മുംബൈ ആദ്യ മത്സരത്തിൽ പരാജയപെടുന്നത്. മുംബൈയ്ക്ക് വേണ്ടി 35 പന്തിൽ 53 റൺസ് നേടിയ യുവരാജ് സിങ്, 16 പന്തിൽ 27 റൺസ് നേടിയ ഡീകോക്ക്, 15 പന്തിൽ 32 റൺസ് നേടിയ ക്രൂനാൽ പാണ്ഡ്യ, എന്നിവർ പൊരുതിയെങ്കിലും വിജയം നേടികൊടുക്കാൻ സാധിച്ചില്ല. ഡൽഹിയ്ക്ക് വേണ്ടി ഇഷാന്ത് ശർമ്മ, കഗിസോ റബാഡ എന്നിവർ രണ്ട് വിക്കറ്റ് വീതവും, ട്രെന്റ് ബോൾട്ട്, രാഹുൽ തിവാട്ടിയ, കീമോ പോൾ, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ 27 പന്തിൽ 78 റൺസ് നേടിയ റിഷാബ് പന്ത്, 36 പന്തിൽ 43 റൺസ് നേടിയ ശിഖാർ ധവാൻ, 32 പന്തിൽ 47 റൺസ് നേടിയ കോളിൻ ഇൻഗ്രാം എന്നിവരാണ് കൂറ്റൻ സ്കോറിൽ എത്തിച്ചത്.