Skip to content

ഏകദിന പരമ്പരയ്ക്ക് പുറകെ ടി20യിലും സംപൂജ്യരായി ശ്രീലങ്ക

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം . മഴതടസ്സപെടുത്തിയ മത്സരത്തിൽ മഴനിയമപ്രകാരം 45 റൺസിനായിരുന്നു സൗത്താഫ്രിക്കയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ 198 റൺസ് നേടി. 52 പന്തിൽ 66 റൺസ് നേടിയ ഹെൻഡ്രിക്‌സ്, 42 പന്തിൽ 77 റൺസ് നേടിയ പ്രിട്ടോറിയസ് 14 പന്തിൽ 34 റൺസ് നേടിയ ക്യാപ്റ്റൻ ഡുമിനി എന്നിവരാണ് സൗത്താഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

199 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ശ്രീലങ്ക ബാറ്റ് ചെയ്യവെ പതിനൊന്നാം ഓവറിലെ ഒന്നാം പന്തിന് മഴമൂലം കളി തടസ്സപെടുകയും തുടർന്ന് വിജയലക്ഷ്യം 17 ഓവറിൽ 183 റൺസാക്കി ചുരുക്കുകയും ചെയ്തു. എന്നാൽ 15.4 ഓവറിൽ 137 റൺസ് എടുക്കുന്നതിനിടെ ശ്രീലങ്യ്ക്ക് മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി സൗത്താഫ്രിക്കയ്ക്ക് വേണ്ടി ഫെഹ്ലുക്വായോ നാല് വിക്കറ്റും ജൂനിയർ ഡാല, ലൂഥോ സിപാംല എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ഡ്വെയ്ൻ പ്രിട്ടോറിയസാണ് പ്ലേയർ ഓഫ് ദി മാച്ച്. റീസ ഹെൻഡ്രിക്‌സാണ് പ്ലേയർ ഓഫ് ദി സീരീസ്.