Skip to content

വെടിക്കെട്ട് ഫിഫ്റ്റിയോടെ റിഷാബ് പന്ത് തകർത്തത് വീരേന്ദർ സെവാഗിന്റെ റെക്കോർഡ്

തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽൽ വിക്കറ്റ് കീപ്പർ റിഷാബ് പന്ത് കാഴ്ച്ചവെച്ചത് . 27 പന്തിൽ 78 റൺസ് നേടിയ റിഷാബ് പന്തിന്റെ മികവിൽ ഡൽഹി നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 213 റൺസെന്ന കൂറ്റൻ സ്കോർ സ്വന്തമാക്കി . മത്സരത്തിൽ ഏഴ് ഫോറും ഏഴ് സിക്സും പന്തിന്റെ ബാറ്റിൽ നിന്നും പിറന്നു.

നേരിട്ട ആദ്യ അഞ്ച് പന്തിൽ നിന്നും വെറും 1 റൺ മാത്രം നേടിയ പന്ത് 18 പന്തിൽ നിന്നുമാണ് തന്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. ഇതോടെ 2012 ൽ രാജസ്ഥാൻ റോയൽസിനെതിരെ 20 പന്തിൽ ഫിഫ്റ്റി നേടിയ വീരേന്ദർ സെവാഗിനെ മറികടന്ന് ഡൽഹിയ്ക്ക് വേണ്ടി ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായി പന്ത് മാറി. 2016 ൽ ഗുജറാത്തിനെതിരെ 17 പന്തിൽ ഫിഫ്റ്റി നേടിയ ക്രിസ് മോറിസാണ് പന്തിന് മുന്നിലുള്ളത്.

ഏറ്റവും വേഗത്തിൽ ഐ പി എല്ലിൽ ഫിഫ്റ്റി നേടി ഡൽഹി ബാറ്റ്സ്മാന്മാർ

ക്രിസ് മോറിസ് – 17 v ഗുജറാത്ത് ലയൺസ്‌ (2016)

റിഷാബ് പന്ത് – 18 v മുംബൈ ഇന്ത്യൻസ് (2019)

വീരേന്ദർ സെവാഗ് – 20 v രാജസ്ഥാൻ റോയൽസ് (2012)

വീരേന്ദർ സെവാഗ് – 21 v രാജസ്ഥാൻ റോയൽസ് (2010)

മുംബൈ ഇന്ത്യൻസിനെതിരെ ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും പന്ത് സ്വന്തമാക്കി.