Skip to content

തകർത്താടി റിഷാബ് പന്ത് ; ഡൽഹിയ്ക്ക് കൂറ്റൻ സ്കോർ

മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് കൂറ്റൻ സ്കോർ. റിഷാബ് പന്തിന്റെ തകർപ്പൻ വെടിക്കെട്ട് മികവിൽ ഡൽഹി നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 213 റൺസ് നേടി. 27 പന്തിൽ ഏഴ് ഫോറും ഏഴ് സിക്സുമടക്കം 78 റൺസ് നേടി പന്ത് പുറത്താകാതെ നിന്നു. ശിഖാർ ധവാൻ 36 പന്തിൽ 43 ഉം കോളിൻ ഇൻഗ്രാം 32 പന്തിൽ 47 ഉം റൺസ് നേടി പുറത്തായി. 18 പന്തിൽ നിന്നാണ് റിഷാബ് പന്ത് തന്റെ ഫിഫ്റ്റി നേടിയത്. ഐ പി എൽ ചരിത്രത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി നേടുന്ന ഏറ്റവും ഉയർന്ന സ്കോർ ആണിത്.

മുംബൈ ഇന്ത്യൻസിന് വേണ്ടി മിച്ചൽ മക്ലനാഗൻ മൂന്ന് വിക്കറ്റും ജസ്പ്രിത് ബുംറ, ഹർദിക് പാണ്ഡ്യ, ബെൻ കട്ടിങ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.