Skip to content

ഗേറ്റ് മാന്റെ ഹസ്തദാനം സ്വീകരിച്ചില്ല ; ജസ്പ്രിത് ബുംറയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം

വിനയമായ പെരുമാറ്റം കൊണ്ട് ക്രിക്കറ്റ് പ്രേമികളെയെല്ലാം തന്റെ ആരാധകരാക്കി മാറ്റിയ താരമാണ് ഇന്ത്യൻ പേസ് ബോളർ ജസ്പ്രിത് ബുംറ . എന്നാൽ കഴിഞ്ഞ ദിവസം നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ബുംറയ്ക്കെതിരെ വൻ വിമർശനവുമായി രംഗത്തെത്തിയത് . ഗേറ്റ് മാന്റെ ഹസ്തദാനം സ്വീകരിച്ചില്ലയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആരാധകരുടെ വിമർശനം.

https://twitter.com/mipaltan/status/1108752626865176577?s=19

ആദ്യ ഐപിഎൽ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനായി വാങ്കടെ സ്റ്റേഡിയത്തിൽ എത്തിയ ബുംറയുടെ വീഡിയോ മുംബൈ ഇന്ത്യൻ ട്വിറ്ററിലൂടെ പങ്കു വെച്ചിരുന്നു . കാറിൽ നിന്നിറങ്ങിയ ബുംറയ്ക്ക് ഗേറ്റ്മാൻ ഹസ്തദാനം നൽകുന്നത് വിഡിയോയിൽ കാണാം , എന്നാൽ ക്യാമറ ശ്രദ്ധിച്ച ബുംറയ്ക്ക് ഹസ്തദാനം സ്വീകരിക്കാനായില്ല . ഇതാണ് ആരാധകരെ ചൊടിപ്പിച്ചത് .