Skip to content

രോഹിത് ശർമ്മയും ധോണിയും മികച്ച ക്യാപ്റ്റന്മാർ അവരുമായി കോഹ്ലിയെ താരതമ്യം ചെയ്യരുത് ; ഗൗതം ഗംഭീർ

വിരാട് കോഹ്ലിയുടെ ക്യാപ്റ്റസിക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ . വിരാട് കോഹ്ലി തന്ത്രശാലിയായ ക്യാപ്റ്റനല്ലെന്നും ഐ പി എല്ലിൽ കഴിവ്‌ ക്യാപ്റ്റനെന്ന നിലയിൽ കഴിവ് തെളിയിച്ച രോഹിത് ശർമ്മയുമായോ എം എസ് ധോണിയുമായോ കോഹ്ലിയെ താരതമ്യം ചെയ്യരുതെന്നും ഗംഭീർ പറഞ്ഞു .

” കോഹ്ലി (ക്യാപ്റ്റനെന്ന നിലയിൽ) ഇനിയും ഒരുപാട് മുൻപോട്ട് പോകാനുണ്ട് . കോഹ്ലി ഒരു തന്ത്രശാലിയായ ക്യാപ്റ്റനല്ല മാത്രവുമല്ല ഐ പി എൽ കിരീടം നേടാൻ കോഹ്ലിക്ക്‌ സാധിച്ചിട്ടുമില്ല . എം എസ് ധോണിയും രോഹിത് ശർമ്മയും മൂന്ന് തവണ ഐ പി എൽ ട്രോഫി നേടയിട്ടുണ്ട് . അതിനാൽ തന്നെ കോഹ്ലിക്കിനിയും ഏറെ മുൻപോട്ട് പോകാനുണ്ട് . ഈ ഘട്ടത്തിൽ രോഹിതുമായോ ധോണിയുമായോ കോഹ്ലിയെ താരതമ്യം ചെയ്യാൻ സാധിക്കില്ല. കഴിഞ്ഞ ഏഴോ എട്ടോ വർഷമായി അവൻ ബംഗ്ലൂരിനെ നയിക്കുന്നു .കോഹ്ലി ഭാഗ്യവാനാണ് ഇത്രയും വർഷം ഒരു സീസണിൽ പോലും വിജയിക്കാൻ സാധിക്കാഞ്ഞിട്ട് പോലും ക്യാപ്റ്റനായി തുടരാൻ അനുവദിച്ചതിന് ടീം മാനേജ്‌മെന്റിന് നന്ദി കൂടി കോഹ്ലി പറയണം ” ഗൗതം ഗംഭീർ പറഞ്ഞു .

മാർച്ച് 23 ന് ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂരും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഐ പി എല്ലിന് തുടക്കം കുറിക്കുന്നത് .