Skip to content

‘ എന്റെ അഭിപ്രായത്തിൽ നിരവധി ആളുകൾ ചിരിച്ചേക്കാം ,  എന്നെ സംബന്ധിച്ചിടത്തോളം ചേതേശ്വർ പൂജാര ഏകദിനത്തിൽ ഇന്ത്യയുടെ നാലാം നമ്പറിൽ ഇറങ്ങണം ‘ – സൗരവ് ഗാംഗുലി

ലോകക്കപ്പിന് തുടക്കം കുറിക്കാൻ ഇനി ഏതാനും മാസങ്ങൾ മാത്രമാണ് മുമ്പിലുള്ളത് പക്ഷെ ഇതുവരെയായും നാലാം നമ്പറിൽ ആരെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല . ഇതുവരെയായി ഏഴോളം താരങ്ങളെയാണ് നാലാം നമ്പറിൽ പരീക്ഷിച്ചത് എന്നിട്ടും അതിനെ കുറിച്ച് വ്യക്തമായ ധാരണയായിട്ടില്ല . ഇപ്പോഴിതാ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി നാലാം നമ്പറിലേക്ക് നിർദ്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് .

ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്സ്മാൻ ചേതേശ്വർ പുജാരെയാണ് ഗാംഗുലി നിർദ്ദേശിച്ചത് . പൂജാരയുടെ ഫീൽഡിംഗ് ഒരു പ്രശ്നം ആണെങ്കിലും അദ്ദേഹത്തിന്റെ ബാറ്റിംഗ് കഴിവ് ഇന്ത്യക്ക് സഹായകമാകുമെന്ന് ഗാംഗുലി പറഞ്ഞു .

” പല കാഴ്ചക്കാർക്കും വിശ്വസിക്കാൻ പറ്റാത്ത ചില കാര്യങ്ങളാണ് ഞാൻ പറയാൻ പോകുന്നത് , എന്റെ അഭിപ്രായത്തിൽ നിരവധി ആളുകൾ ചിരിച്ചേക്കാം . എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ചേതേശ്വർ പൂജാര ഏകദിനത്തിൽ ഇന്ത്യയുടെ നാലാം നമ്പർ സ്ഥാനത്തിറങ്ങണം .അദ്ദേഹത്തിന്റെ ഫീൽഡിംഗ് ദുർബലമായിരിക്കാം, എന്നാൽ അദ്ദേഹം നല്ല ബാറ്റ്സ്മാനാണ് .” ഗാംഗുലി ഇന്ത്യ ടിവിയോട് പറഞ്ഞു .