Skip to content

വിരാട് കോഹ്ലി മികച്ച പ്രകടനം കാഴ്ച്ച വെച്ചാൽ ഇന്ത്യ ലോകകപ്പ് നേടും ; റിക്കി പോണ്ടിങ്

ലോകകപ്പിൽ ഇന്ത്യയുടെ സാധ്യതകൾ വിരാട് കോഹ്ലിയുടെ പ്രകടനത്തെ അനുസരിച്ചായിരിക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് . രണ്ട് തവണ ക്യാപ്റ്റനായി ഓസ്‌ട്രേലിയക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്ത റിക്കി പോണ്ടിങ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ കൂടിയാണ്.  വിരാട് കോഹ്ലിയാണോ സച്ചിൻ ടെണ്ടുൽക്കറാണോ മികച്ച ബാറ്റ്സ്മാനെന്ന ചോദ്യത്തിന് വിരാട് കോഹ്ലിയുടെ കരിയർ അവസാനിച്ചതിന് ശേഷം മാത്രമേ വ്യക്തമായ ഉത്തരം നൽകാകൂവെന്നും  മറുപടിയായി പോണ്ടിങ് പറഞ്ഞു .

” വിരാട് കോഹ്ലിയുടെ കരിയർ അവസാനിക്കുന്നത് വരെ ഒരു നിഗമനത്തിൽ എത്താൻ നമുക്ക് സാധിക്കില്ല.  അതിനുശേഷം മാത്രമേ നമുക്ക് വ്യക്തമായ ചിത്രം ലഭിക്കൂ. സച്ചിൻ ഒരു ഇതിഹാസമാണ്. വിരാട് കോഹ്ലി റൺസ് അടിച്ചുകൂട്ടുന്നുണ്ട്.  വിരാട് കോഹ്ലിയുടെ ടെസ്റ്റ് ശരാശരി 50 ലധികമാണ് . എന്നാൽ സച്ചിൻ ആ ശരാശരി 200 ടെസ്റ്റിൽ ടെസ്റ്റിൽ തുടർന്നു . എന്നാൽ വിരാട് കോഹ്ലിയുടെ ഏകദിന റെക്കോർഡ് അവിശ്വസനീയമാണ്.  അതുകൊണ്ട് തന്നെയാണ് ഇന്ത്യ ലോകകപ്പിൽ എത്രത്തോളം അപകടകാരിയാണെന്ന് എനിക്ക് തോന്നുന്നത്.  വിരാട് കോഹ്ലിക്ക് മികച്ച വേൾഡ് കപ്പ് ആണെങ്കിൽ ഇന്ത്യ അതിൽ വിജയിക്കും.  ” പോണ്ടിങ് പറഞ്ഞു.