Skip to content

ആർ സി ബി ജേഴ്സിയിൽ മറക്കാനാകാത്ത മത്സരം ഏതെന്ന് വെളിപ്പെടുത്തി വിരാട് കോഹ്ലി

2010 ചാമ്പ്യൻസ് ലീഗ് ടി20യിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ജേഴ്സിയിൽ തന്റെ മറക്കാനാവാത്ത മത്സരമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി .

” 2010 ചാമ്പ്യൻസ് ലീഗ് ടി20യിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരം ഇപ്പോഴും എനിക്കോർമ്മയുണ്ട് . മത്സരത്തിൽ 49 റൺസ് ഞാൻ നേടിയെങ്കിലും അവസാന പന്തിൽ ഞങ്ങൾ പരാജയപെടുകയായിരുന്നു . ആർ സി ബി ജേഴ്സിയിൽ എന്റെ ഓർമ്മയിൽ എപ്പോഴും തങ്ങി നിൽക്കുന്ന ഇന്നിങ്‌സാണത് . എല്ലാവരും തോൽവി സമ്മതിച്ചപ്പോൾ അവസാനം വരെ കളിക്കുവാനും ടീമിന്റെ വിജയത്തിന്റെ വക്ക് വരെയെത്തിക്കാനും എനിക്ക് സാധിച്ചു. വലിയ ആത്മവിശ്വാസമാണ് ആ മത്സരം എനിക്ക് നൽകിയത് . മത്സരം കണ്ട നിരവധി പേരെന്നെ അഭിനന്ദിക്കുകയും ചെയ്തു. ” കോഹ്ലി പറഞ്ഞു.

” ഒരു ബാറ്റ്മാനെന്ന നിലയിൽ എനിക്ക് കൂടുതൽ അംഗീകാരം നേടിതന്ന മത്സരമായിരുന്നു അത് . സഹീർ ഖാൻ, സച്ചിൻ ടെണ്ടുൽക്കർ, ഭാജി തുടങ്ങിയ വമ്പൻ താരങ്ങൾ അന്ന് മുംബൈയ്ക്കൊപ്പമുണ്ടായിരുന്നു ” കോഹ്ലി കൂട്ടിച്ചേർത്തു .