Skip to content

ചരിത്രം ആവർത്തിക്കുമോ ?! ; 2011 ലോകക്കപ്പിന് മുമ്പും ഇന്ത്യ  3 – 2 ഏകദിന പരമ്പരയിൽ പരാജയപ്പെട്ടിരുന്നു

ഈ വർഷം മെയ് അവസാനത്തിൽ ആരംഭിക്കുന്ന ഏകദിന ലോകക്കപ്പിന് മുന്നോടിയായുള്ള അവസാന ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടത് ഇന്ത്യൻ ടീമിൽ ആശങ്കകൾ ഉയർത്തിയിരിക്കുകയാണ് . 5 മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിൽ ആദ്യ 2 മത്സരങ്ങളും വിജയിച്ച ഇന്ത്യയ്ക്ക് അവസാന 3 മത്സരങ്ങളിൽ പിഴക്കുകയായിരുന്നു . ലോകകപ്പ് അടുത്തിരിക്കെ ഏകദിന പരമ്പരയിൽ പരാജയപ്പെട്ടത് ഇന്ത്യൻ ടീം അംഗങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നതിൽ സംശയമില്ല .

എന്നാൽ 2011 ഏകദിന ലോകകപ്പ് നേടുമ്പോഴും ഇത്തരത്തിൽ അവസാന ഏകദിന പരമ്പരയിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു . സൗത്ത് ആഫ്രിക്കയോട് അവരുടെ നാട്ടിൽ വെച്ചായിരുന്നു ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത് .സൗത്ത് ആഫ്രിക്കയിൽ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുകയും പിന്നീടുള്ള രണ്ട് മത്സരങ്ങളിൽ വിജയിക്കുകയും അവസാനത്തെ രണ്ട് മത്സരങ്ങളിൽ പരാജയപ്പെടുകയുമായിരുന്നു .ഏതായാലും ചരിത്രം ആവർത്തിക്കുമോയെന്ന് കാത്തിരുന്ന് കാണാം ….