Skip to content

ഡൽഹി ക്യാപിറ്റൽസ് ഉപദേഷ്ടാവായി സൗരവ് ഗാംഗുലി

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ടീം ഉപദേഷ്ടാവായി നിയമിച്ച് ഡൽഹി ക്യാപിറ്റൽസ് . ഇതോടെ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനൊപ്പം സൗരവ് ഗാംഗുലി പ്രവർത്തിക്കും. ഈ സീസണിൽ ലേലത്തിന് മുൻപായാണ് ഡൽഹി ഡെയർ ഡെവിൾസ് ഡൽഹി ക്യാപിറ്റൽസ് എന്ന പുതിയ പേര് സ്വീകരിച്ചത് . കഴിഞ്ഞ പതിനൊന്ന് സീസണിലും കിരീടം നേടാൻ സാധിക്കാത്ത ഡൽഹിയ്ക്ക് ഇതുവരെയും ഫൈനലിൽ പ്രവേശിക്കാനും സാധിച്ചിട്ടില്ല . കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായാണ് ഡൽഹി മടങ്ങിയത് .

ഈ സീസണിലും ശ്രേയസ് അയ്യരുടെ കീഴിലായിരിക്കും ഡൽഹി ഇറങ്ങുക. മാർച്ച് 24 ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം. മാർച്ച് 26 ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് ഡൽഹിയുടെ ആദ്യ ഹോം മത്സരം.